Kerala

സ്ത്രീ സുരക്ഷക്കായി കനലൊരുക്കി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ്’

Posted on

അരുവിത്തുറ : സ്ത്രീ സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന വനിതാ – ശിശു വികസന വകുപ്പിൻ്റെയും കോളേജിലെ എൻ.എസ്സ് എസ്സ് യൂണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു .

പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ സിബി ജോസഫ് നിർവഹിച്ചു . ജില്ലാ ശിശുക്ഷേമ വിഭാഗം കോഡിനേറ്റർ പ്രിൻസി സൂസൻ വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്ബർസാർ ഫാ. ബിജു കുന്നക്കാട്ട് ,എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എൻ.എസ്. എസ് വനിതാ പ്രവർത്തകർ സ്ത്രീ സുരക്ഷയുടെ പ്രാധാന്യത്തെ ക്കുറിച്ച് നൃത്ത പരിപാടി അവതരിപ്പിച്ചു.

ജില്ലാ വനിതാ – ശിശു വികസന വിഭാഗത്തിലെ ജെൻഡർ സ്പെഷ്യലിസ്റ്റ് ശാന്തിമോൾ എ. സ് ബോധവത്ക്കരണ ക്ലാസ് നയിച്ചു.ആരോഗ്യപരമായ സ്ത്രീ- പുരുഷ ബന്ധങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ഡിബേറ്റിലൂടെ അഭിപ്രായപ്രകടനം രേഖപ്പെടുത്തി.ജില്ലാ നാർക്കോട്ടിക്ക് വിഭാഗത്തിലെ വനിതാ സിവിൽ പോലീസ് ഓഫീസർമാർ വിദ്യാർത്ഥിനികൾക്ക് സ്വയരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പരിശീലനവും നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version