Kottayam
ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഉടൻ മാറ്റി സ്ഥാപിക്കണം. മാനേജ്മെൻറ് കമ്മറ്റി ഉണർന്നു പ്രവർത്തിക്കണം ( കെ.ടി.യു.സി(എം)
പാലാ : ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾ അഞ്ച് തവണ എങ്കിലും മുന്നോട്ടു പുറകോട്ടും എടുത്തതിനുശേഷമേ അത്യാഹിത വിഭാഗത്തിൽ എത്തുകയുള്ളൂ. ആയതിനാൽ ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ നിലവിലിരിക്കുന്ന താഴത്തെ കെട്ടിടത്തിൽ തന്നെ സ്ഥാപിക്കണമെന്നും അതുപോലെതന്നെ ആശുപത്രി മാനേജ്മെൻറ് കമ്മറ്റിനോക്കുകുത്തി ആകാതെ ഉണർന്നു പ്രവർത്തിക്കണമെന്നും KTUC (M)
പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ യോഗത്തിൽ ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽസാബു കാരയ്ക്കൽ,എം റ്റി മാത്യു, ബിബിൻ പുളിക്കൽ, ഷിബു കാരമുളളിൽ, കെ കെ ദിവാകരൻ നായർ,ബെന്നി ഉപ്പൂട്ടിൽ, ബെന്നിച്ചൻ മുളമൂട്ടിൽ, ടോമി കണ്ണംകുളം, കുര്യാച്ചൻ മണ്ണാർമറ്റം,കെ വി അനൂപ്, കണ്ണൻ പാലാ,മേരി തമ്പി, ഷാജു ചക്കാലയിൽ ,വിൻസൻറ് തൈമുറി, തുടങ്ങിയവർ പ്രസംഗിച്ചു