Kerala

താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തൻ്റെ 100-ാം വാർഷികം എന്ന വിഷയത്തെ അധികരിച്ച് സെമിനാർ പാലായിൽ

Posted on

കേരളത്തിൻ്റെ നവോത്ഥാനചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തൻ്റെ 100-ാം വാർഷികം എന്ന വിഷയത്തെ അധികരിച്ച് സെമിനാർ പാലായിൽ .

2024 ഫെബ്രുവരി 26-ാം തീയതി തിങ്കളാഴ്‌ച 2 മണിക്ക് കോ – ഓപ്പറേറ്റീവ് എംപ്ലോയിസ് ഹാളിൽ ചേരുന്ന സെമിനാറിൻ്റെ ഉദ്ഘാടനവും, സർഗ്ഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച ലൈബ്രറിക്കു ള്ള എവറോളിംഗ് ട്രോഫിയും, ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിച്ച മത്സ രാർത്ഥിക്കുള്ള ട്രോഫി വിതരണവും  തോമസ് ചാഴിക്കാടൻ എം. പി. നിർവ്വഹിക്കുന്നു.

പുരോഗമന കലാസഹത്യസംഘം ജില്ലാ സെക്രട്ടറി  പ്രസന്നൻ ആർ. വിഷ യാവതരണം നടത്തും. തുടർന്ന് 23 – 24 വർഷം താലൂക്കിൽ നടന്ന വിവിധ വായനാമത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്  ബാബു കെ. ജോർജ്ജ്, പാലാ നഗരസഭാ ചെയർമാൻ  ഷാജു വി. തുരുത്തൻ എന്നിവർ നിർവ്വഹി ക്കുന്നു.

താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് ലൈബ്രറി ഭാരവാഹികളും, ലൈബ്രേറിയൻ, ബാലവേദി, വനിതാവേദി ഭാരവാഹികൾ, നേതൃസമതി അം ഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.സിന്ധുമോൾ ജേക്കബ്ബ്(പ്രസിഡണ്ട്) ;റോയി ഫ്രാൻസിസ് (സെക്രട്ടറി)പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version