തിരുവനന്തപുരം: ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്ന് രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കാലയിട്ടു.
ഉച്ചയ്ക്ക് 2.30 ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചു. തുടര്‍ന്ന് നഗരത്തിലെ പൊങ്കാല കലങ്ങളിലേക്ക് പോറ്റിമാര്‍ തീര്‍ത്ഥം തളിച്ചു. ഇതോടെ ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പൊങ്കാലയര്‍പ്പിച്ച് മടങ്ങുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 500 ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.