Kottayam
കാരക്കാട് സ്കൂളിൻറെ ആനുവൽ ഡേ സെലിബ്രേഷൻ “ഫിയസ്റ്റ 2024”
ഈരാറ്റുപേട്ട:എം എം എം യു എം യു പി കാരക്കാട് സ്കൂളിൻറെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം ഇന്ന് വൈകുന്നേരം (20-02-2024) 7 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.
പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വിഘ്നേശ്വരി IAS ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു. സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവഹിക്കും. നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടന കർമം ഡോക്ടർ മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിക്കുന്നു.
ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി, സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ, ഡിവിഷൻ കൗൺസിലർമാരായ സുനിൽകുമാർ, അബ്ദുൽ ലത്തീഫ്, സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് സെക്രട്ടറി കെ എ മുഹമ്മദ് ഹാഷിം, പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ് എന്നിവർ പ്രോഗ്രാമിൽ സംസാരിക്കും. മൊമെന്റോ വിതരണം ട്രസ്റ്റ് ചെയർമാൻ കെ എ മുഹമ്മദ് സക്കീർ നിർവഹിക്കും.പൊതുസമ്മേളനത്തിനുശേഷം ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന ശ്രീ രതീഷ് വയല നയിക്കുന്ന “ഒന്ന് ചിരിക്കൂ ഒരു മണിക്കൂർ നേരം” കോമഡി പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.