Kerala

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

Posted on

 

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽ പെട്ടത് .അടുത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽ ഈ അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതിനാൽ പോലീസ് അവ ശേഖരിച്ചു കൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version