കൊൽക്കത്ത: അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി വിശ്വഹിന്ദു പരിഷത്ത്. ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കിൽ ഒന്നിച്ച് പാർപ്പിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 20ന പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകമാണ് ആവശ്യമുന്നയിച്ച് ഹർജി നൽകിയത്.
വനംവുപ്പിൻ്റെ നടപടിയിൽ ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ഉയർത്തുന്ന ആരോപണം. സ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി നല്‍കിയിരിക്കുന്നത്. അതേസമയം മൃഗങ്ങളുടെ പേരുകൽ മാറ്റില്ലെന്ന് വനംവകുപ്പ് അറിയിച്ചു. സിലിഗുഡി സഫാരി പാർക്കിൽ എത്തുന്നതിന് മുന്നേ സിംഹങ്ങൾക്ക് പേരുണ്ടായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വാദം.