Kerala
ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായ ഡ്രൈവർ മരിച്ചു
കാസർകോട്: ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായ ഡ്രൈവർ മരിച്ചു. കാസർകോട് – ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ താൽക്കാലിക ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ (40)ആണ് മരിച്ചത്.
ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോൾ ആണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ബസ് സൈഡിലേക്ക് മാറ്റുന്നതിനിടെ റഹിമാൻ മരിക്കുകയായിരുന്നു. തുടർന്ന് ക്ലീനർ എത്തിയാണ് ബസ് നിർത്തിയത്.