Politics

അശോക് ചവാൻ. കമൽനാഥ്‌;മകൻ നകുൽ നാഥ്‌;ഇവർക്ക് പിന്നാലെ നവജ്യോത് സിങ് സിദ്ദുവും കോൺഗ്രസ് വിട്ട് ബിജെപി ക്യാമ്പിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കു തുടരവെ നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും പാര്‍ട്ടി വിട്ടു ബിജെപിയിലേക്കെന്നു വിവരം. പഞ്ചാബിലെ മുന്‍ പിസിസി അധ്യക്ഷനായ സിദ്ദുവും കോണ്‍ഗ്രസിലെ മൂന്നു എംഎല്‍എമാരും അടുത്ത ആഴ്ചയോടെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15നു സിദ്ദു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു വിവരം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top