പാലാ:പാലാ സെന്റ് തോമസ് കോളേജും കേരള സംസ്ഥാന യുവജന കമ്മീഷനും,കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ വച്ച് ‘കരിയർ എക്സ്പോ – ദിശ’ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങട്ട് അദ്ധ്യക്ഷത വഹിച്ചു.
:ജോസ് കെ മണി ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കോളേജ് മാനേജർ Rev Dr. ജോസഫ് തടത്തിൽ,കോളേജ് പ്രിൻസിപ്പൾ റവ. Dr ജെയിംസ് ജോൺ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ .ഷാജു വി തുരുത്തൻ, യൂത്ത് കമ്മീഷൻ മെമ്പർ, Adv. അബേഷ് അലോഷ്യസ്, കോട്ടയം ഡിസ്ട്രിക്‌ട് എംപ്ലോയ്മെന്റ് ഓഫീസർ . സജയൻ.ജി , വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ ഗോപകുമാർ പി.റ്റി, മുനിസിപ്പൽ കൗൺസിലർ ജിമ്മി താഴത്തേൽ,കോളേജ് CHRD കോർഡിനേറ്റർ ജിബിൻ രാജ തുടങ്ങിയവർ സംസാരിച്ചു.രണ്ടായാരത്തിലധികം യുവതിയുവാക്കൾ പങ്കെടുത്ത മേളയിൽ അമ്പതോളം കമ്പനികളിലായി നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആയി എന്ന് സെന്റ് തോമസ് കോളേജ് CHRD ഡയറക്ടർ Dr. ജെയിംസ് വർഗീസ് അറിയിച്ചു.