Kerala
പൊതുവിദ്യാഭ്യാസത്തെ അവഹേളിച്ചു എഇഒക്കെതിരെ കെഎസ്‌ടിഎ പ്രതിഷേധം
പൊതുവിദ്യാഭ്യാസ മേഖലയെ അവഹേളിച്ച കറുകച്ചാൽ എ ഇഒ യുടെ നടപടിക്കെതിരെ കെഎ സ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ പ്രതിഷേധ മാർച്ച് നട ത്തി. എഇഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി അനീഷ് ലാൽ ഉദ്ഘാടനംചെയ്തു. ജില്ലാപ്ര സിഡന്റ് ടി രാജേഷ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ എസ് അനിൽ കുമാർ, സംസ്ഥാന കമ്മി റ്റി അംഗങ്ങളായ അനിത സുശീൽ, കെ ജെ പ്രസാദ്, വി കെ ഷി ബു, ജില്ലാ എക്സിക്യൂട്ടീവംഗം ആർ രാജേഷ് എന്നിവർ സംസാരിച്ചു കറുകച്ചാൽ എസ്ബിഐ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു.
മണിമലയിൽ സ്വകാര്യ സ്കൂളിന്റെ വാർഷികാഘോഷ ത്തിൽ പങ്കെടുത്ത് സം സാരിക്കുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെയും ;അധ്യാപകരെയും അവഹേളിച്ച് എ ഇ ഒ സ സാരിച്ചത്.