പാലാ :പൂഞ്ഞാറിൽ പുരോഹിതനെതിരെ ഉണ്ടായ അതിക്രമം മേലിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ.
ഈയൊരു വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാവണം. വൈദികരെ ആക്രിമിക്കുന്നവർക്ക് എതിരെ കൈയും കെട്ടി നിൽക്കാൻ യൂത്ത് കോൺഗ്രസിനാവില്ലെന്നു ടോണി തൈപ്പറമ്പിൽ പറഞ്ഞു .ഈ നീച പ്രവർത്തിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോണി തൈപ്പറമ്പിൽ കൂട്ടിച്ചേർത്തു.