തിരുവനന്തപുരം : മാന്നാനം സുരേഷ് സമര പോരാട്ടങ്ങളിലൂടെയുള്ള ഉയർച്ചയിലേ ക്ക് 1989 – 90 കാലഘട്ടം ജനതാദൾ രൂപീകരണവും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ശക്തികളുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ് നടക്കുന്ന കാലഘട്ടം ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്സ് സ്കൂളിൽ ഒരു സോഷ്യലിസ്റ്റ് പോരാളി തുടക്കം വിദ്യാർത്ഥി ജനതാദൾ അംഗമായി മാറിയ മാന്നാനം സുരേഷ് തുടർന്ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ലീഡർ,
വിദ്യാർത്ഥി- യുവജനതാദൾ മാന്നാനം യൂണിറ്റ് പ്രസിഡണ്ട്,വിദ്യാർത്ഥി- യുവജനതാദൾ അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനമാനങ്ങൾ കേരളത്തിൽ ചാരായം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമര പോരാട്ടങ്ങൾ 1992 മെയ് മാസം എട്ടാം തീയതി മാന്നാനം വേലംകുളത്ത് നാട്ടുകാരും ഉപവാസ സത്യാഗ്രഹം സോഷ്യലിസ്റ്റ്-ജനതാദൾ നേതാവ് പി ബി ആർ പിള്ള എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ലഹരിക്കെതിരെയും വ്യാജ മദ്യത്തിനെതിരെയും വിദ്യാർത്ഥി ജനതാദളിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.
മാന്നാനം ജംഗ്ഷനിൽ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നു സോഷ്യലിസ്റ്റ്-ജനതാദൾ നേതാവ് പി ബി ആർ പിള്ള എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചാരായം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമരയായിരുന്ന ഉമ്മൻചാണ്ടിക്കും, എ കെ ആന്റണിക്കും മധ്യവിരുദ്ധ യുവജന വിഭാഗത്തിൻറെ നേതൃത്വത്തിൽ നിവേദനം സമർപ്പിക്കുന്നു. ലഹരിക്കും മദ്യത്തിനും എതിരെ 10 യുവാക്കൾ മാന്നാനം സുരേഷിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് സൈക്കിൾ റാലി നടത്തുന്നു കോൺഗ്രസ് എസ് സംസ്ഥാന നേതാവ് ഉഴവൂർ വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു.
വ്യാജ മദ്യത്തിന് മയക്കുമരുന്നിനും, സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനും എതിരെ ഗാന്ധി ദർശന വേദി സംസ്ഥാന പ്രസിഡണ്ടും, യുവജനതാദൾ നേതാവുമായ മാന്നാനം സുരേഷ് കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുന്നു പി ബി ആർപിള്ള എക്സ് എംഎൽഎ , ജനതാദൾ ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ, ഉഴവൂർ വിജയൻ, ടിവി എബ്രഹാം,കെ ആർ അരവിന്ദാക്ഷൻ, തുടങ്ങിയ പ്രമുഖ നേതാക്കൾ സമരത്തെ അതി സംബോധന ചെയ്തു സംസാരിക്കുന്നു.
ഗാന്ധി ദർശന വേദി സംസ്ഥാന സമ്മേളനവും പാവപ്പെട്ടവർക്ക് പാഠപുസ്തകം യൂണിഫോം വിതരണവും കോട്ടയത്ത് ഗാന്ധി ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ആന്റോ ആൻറണി, ഉഴവൂർ വിജയൻ തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു. വൃക്ക രോഗികളുടെ ചികിത്സ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി ദർശന വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി പ്രതിമയിൽ കൂട്ട ധർണ ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു പി സി തോമസ് എക്സ് എം പി, വി എൻ വാസവൻ,കെ ആർ അരവിന്ദാക്ഷൻ ,ഉഴവൂർ വിജയൻ, എം പി സന്തോഷ് കുമാർ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ പങ്കെടുത്തു.
തുടർന്ന് ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളുടെ വിവിധ തരത്തിലുള്ള ജില്ലയിലെയും, സംസ്ഥാനത്തെയും സമരങ്ങളുടെ നായകത്വം
വിദ്യാർത്ഥി ജനതാദൾ കോട്ടയം ജില്ല സെക്രട്ടറി, ജനറൽ സെക്രട്ടറി,വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി. സംസ്ഥാന വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ ജോയിൻ സെക്രട്ടറി, സെക്രട്ടറി, യുവജനതാദൾ കോട്ടയം ജില്ല ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോട്ടയംജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ കമ്മിറ്റി അംഗം, രാഷ്ട്രീയ ജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സമര പോരാട്ടങ്ങളുടെ തീജ്വാലയിലൂടെയുള്ള ഉയർന്നുവന്ന മാന്നാനം സുരേഷിന് പുതിയ അംഗീകാരം രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗമായി, ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ടായി , സോഷ്യലിസ്റ്റ് ഐക്യ ഫോറം പ്രസിഡണ്ടായി ഫിലിം കോ:ഡയറക്ടർ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പേഷ്യന്റ് കോഡിനേറ്റർ ഓഫീസർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത ഭാരതം പത്രം, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്നപത്രം,പ്രഭാതഭാരതം, സമന്വയ ഭരതം ഓൺലൈൻ ന്യൂസ്, ,എന്നീ പബ്ലിക്കേഷനുകളുടെ, ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറും കുടിയാണ് സുരേഷ്.കോട്ടയം, ഏറ്റുമാനൂർ, അതിരമ്പുഴ, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെഎം പവിത്രൻന്റെയും സാവിത്രി പവി ത്രന്റെയും മൂത്ത പുത്രനാണ്. ഭാര്യ ഷീജാ സുരേഷ് ( അസോസിയേറ്റ്പ്രൊഫസർ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, വെഞ്ഞാറമൂട്, തിരുവനന്തപുരം ) മക്കൾ വിദ്യാർഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ്.