Kerala
വെളുപ്പിനുള്ള കുർബാനയ്ക്ക് പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ
പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ.ആലപ്പുഴ പുന്നപ്ര പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ.
പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിത്ത് (അപ്പച്ചൻ സജിത്ത്-31)ആണ് പിടിയിലായത്.പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കൊല്ലംപറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് കവർന്നത്.പുലർച്ചെ 5.45 ഓടെ ജാൻസി, സെൻ്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനയ്ക്ക് പോകവേ പുൽചെടികൾക്കിടയിൽ പതുങ്ങിയിരുന്ന സജിത്ത് പിന്നിൽ നിന്ന് അക്രമിക്കുകയായിരുന്നു.
തുടർന്ന് ബലപ്രയോഗത്തിനിടെ ജാൻസിയെ ചവിട്ടി വീഴ്ത്തിയ ശേഷം രണ്ട് പവൻ വരുന്ന മാലയുമായി കടന്നുകളഞ്ഞു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
നഷ്ടപ്പെട്ട മാല പോലീസ് കണ്ടെടുത്തു.പുന്നപ്ര സ്റ്റേഷൻ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി എൽ ആനന്ദ്,ടി സന്തോഷ്, എ എസ് ഐ അനസ്, സീനിയർ സി പി ഒമാരായ ബിനു,വിനിൽ,ബിപിൻ, സജു,ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.