Kerala

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. ശാന്തൻ ഒരാഴ്ച്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. ശാന്തൻ ഒരാഴ്ച്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും. കേന്ദ്ര സർക്കാരിന്റെ എക്‌സിറ്റ് പെർമിറ്റ് തിരുച്ചിറപ്പള്ളി കളക്ടർക്ക് കൈമാറി. ജയിൽമോചിതരാവയവരിൽ ആദ്യം ഇന്ത്യ വിടുന്ന ആളാണ് ശാന്തൻ.ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.

പ്രായമായ മാതാവിനൊപ്പം താമസിക്കാനായി ശ്രീലങ്കിയിലേക്ക് വിടണമെന്ന് ശാന്തൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിൽമോചനത്തിന് പിന്നാലെ ശാന്തൻ അടക്കമുള്ളവരെ തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു.രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷത്തെ തടവിൽ അമ്മയെ കാണാൻ കഴിയാത്തതിനാൽ, ശ്രീലങ്ക സന്ദർശിക്കാനും അമ്മയെ പരിപാലിക്കാനും അനുവദിക്കണമെന്ന് ശാന്തൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു. രാജീവ് ​ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുകാരായ ഏഴുപേരെയും മോചിപ്പിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം 2018 സെപ്റ്റംബറിൽ തമിഴ്‌നാട് മന്ത്രിസഭ പാസാക്കിയിരുന്നു.

എന്നാൽ ഗവർണർ തീരുമാനം എടുക്കുന്നതിനുപകരം വിഷയം കേന്ദ്രത്തിന് വിട്ടു.ഒടുവിൽ, ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതി ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു. തിരുച്ചി സ്‌പെഷ്യൽ ക്യാമ്പിൽ കഴിയുന്ന ശ്രീലങ്കൻ പൗരൻമാരായ റോബർട്ട് പയസും ജയകുമാറും ജീവന് ഭീഷണിയുള്ളതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top