Kerala
58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു
പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കുമാണ് പുരസ്കാരം.ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്.
2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്
ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ.സംസ്കൃത ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.