പാലാ : പൂഞ്ഞാർ പള്ളി അസിസ്റ്റൻ്റെ വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ അക്രമിക്കുകയും ബൈക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തത് അങ്ങേയറ്റം അപലിനീയമാണന്നും കുറ്റവാളികള അറസ്റ്റ് ചെയ്യത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ നേതൃസമ്മേളനം ആവശ്യപ്പെട്ടു .
പള്ളി കോമ്പൗണ്ടിന് ഉള്ളിൽ നടന്ന സംഭവം തീക്കളിയാണെന്നും മതസൗഹാർദത്തിന് ഭംഗം വരുത്തുന്നതുമാണ്. പുറത്തു നിന്ന് എത്തി അഴിഞ്ഞാടുന്ന സംഘടിത ലഹരി മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്. പള്ളി കോബൗണ്ടിലും പരിസരത്തും അച്ചടക്കവും മാന്യതയും ഉറപ്പുവരുത്തുക, തീരുക്കർമ്മങ്ങൾ ഭംഗിയായി നടത്തുക എന്നത് വൈദികരുടെ ദൗത്യമാണ് അത് അവർ നിർഭയം തുടരും. ജീവനും സ്വത്തിനും സുരക്ഷണം നൽകേണ്ട പോലീസ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.
അധികൃതർ നിഷ്ക്രിയമായാൽ അതിശക്തമായ ബഹുജന മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് കത്തോലിക്കാ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ് ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷതവഹിച്ചു. റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, സാജു അലക്സ്, ജോൺസൺ വീട്ടിയാങ്കൽ, ജോൺസൺ ചെറുവള്ളി, പയസ്സ് കവളംമാക്കൽ ജോർജ് തൊടുക, ജോഷി പള്ളി പറമ്പിൽ എന്നിവർ സംസാരിച്ചു