Kerala
കൃപേഷ് ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കുരിശുപള്ളി കവലയിൽ വെച്ച് നടത്തി
പാലാ : സിപിഎം കാപാലികർ വെട്ടി കൊലപെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷ് ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കുരിശുപള്ളി കവലയിൽ വെച്ച് നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസിസി അംഗം അഡ്വ.ടോമി കല്ലാനി ഉത്ഘാടനംചെയ്തു ,ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. കെ എസ് യൂ ജില്ലാ പ്രസിഡന്റ് നൈസാം,കെ എസ് യൂ അസ്സബ്ലി പ്രസിഡന്റ് നിബിൻ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല, ടോണി തൈപറമ്പിൽ,നിയോജക മണ്ഡലം സെക്രട്ടറിമാരായ അന്റോച്ചൻ ജെയിംസ്, മനുവൽ ബെന്നി, മണ്ഡലം പ്രസിഡന്റ്മാരായ,
കിരൺ അരീക്കൽ,അഡ്വ.ഗോകുൽ ജഗൻനിവാസ് അക്ഷയ് ആർ നായർ, ബിബിൻ മറ്റപ്പള്ളി, നിതിൻ തോമസ്, എബിൻ റ്റി ഷാജി, ആഗസ്റ്റിൻ ബേബി,സഞ്ജയ് സക്റിയ,കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്,കോൺഗ്രസ് നേതാക്കളായ ആർ മനോജ്, അഡ്വ. സന്തോഷ് മണർകാട്,അഡ്വ. ജേക്കബ് അൽഫോൻസാ ദാസ്, ഉണ്ണികൃഷ്ണൻ, ജോബിഷ് ജോഷി എന്നിവർ സംസാരിച്ചു.