Kerala

ആദ്യമായി ദുബായി സന്ദർശിച്ചപ്പോൾ ആദ്യമായെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റിന് ഇന്ത്യാ കാരിക്ക് എട്ടര കോടിയുടെ വിജയം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്കും ജാപ്പനീസ് പൗരനും ഒരു മില്യണ്‍ ഡോളര്‍ വീതം സമ്മാനം. ദുബായ് സന്ദര്‍ശിച്ച സമയത്ത് ആദ്യമായി ടിക്കറ്റ് എടുത്ത രണ്ടു പേര്‍ക്കാണ് 8.29 കോടി രൂപ വീതം സമ്മാനം ലഭിച്ചത്.മുംബൈ സ്വദേശിയായ രൂപ ഹരീഷ് ധവാന്‍ (49) ദുബായില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് ആദ്യമായി ഡിഡിഎഫ് ടിക്കറ്റ് വാങ്ങുന്നത്. 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് താനും ഭര്‍ത്താവും ദുബായില്‍ എത്തിയതെന്ന് വീട്ടമ്മയും മൂന്ന് കുട്ടികളുടെ അമ്മയുമായ രൂപ ഹരീഷ് പറഞ്ഞു. മുംബൈയിലേക്കുള്ള മടക്കയാത്രയില്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരനാണ് ഡിഡിഎഫ് ടിക്കറ്റ് വാങ്ങിയതെന്നും അവര്‍ പറഞ്ഞു.ആദ്യമായാണ് ഇത്തരമൊരു വിജയം ഉണ്ടാവുന്നതെന്ന് രൂപ ഹരീഷ് പറഞ്ഞു. ഇത് വലിയ സമ്മാനമാണ്. ഇത്തരമൊരു വിജയം എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ആദ്യമായി എടുത്ത ടിക്കറ്റിനാണ് ജീവിതം മാറ്റിമാറിച്ച സമ്മാനം ലഭിച്ചത്. ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ല- അവര്‍ പറഞ്ഞു.

1999ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 224ാമത്തെ ഇന്ത്യന്‍ പൗരനാണ് രൂപ ഹരീഷ്. ഈ നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നതും ഇന്ത്യക്കാരാണെന്ന് കരുതപ്പെടുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച കൈകീട്ട് നടന്ന നറുക്കെടുപ്പിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്.

ജപ്പാനില്‍ നിന്നുള്ള മറ്റൊരു വനിതയും 10 ലക്ഷം ഡോളര്‍ നേടി. മിയാസാക്കി സ്വദേശിയായ 30 കാരി നാനാ കാകിഹാരയാണ് വിജയി. ആദ്യമായാണ് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഹണിമൂണിനായി മാലിദ്വീപിലേക്കുള്ള യാത്രാമധ്യേയാണ് അവര്‍ ടിക്കറ്റ് വാങ്ങിയത്. മിയാസാക്കിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സമ്മാനത്തുക പുതിയ കാര്‍ വാങ്ങാനും കുടുംബത്തോടൊപ്പം ലോകം ചുറ്റിക്കറങ്ങാനും ചെലവഴിക്കുമെന്ന് പറഞ്ഞു.

മൂന്ന് ആഡംബര കാറുകള്‍ക്കും രണ്ട് മോട്ടോര്‍ ബൈക്കുകള്‍ക്കുമുള്ള നറുക്കെടുപ്പ് വിജയികളെയും പ്രഖാപിച്ചിട്ടുണ്ട്. മെഴ്സിഡസ് ജി 63 കാര്‍ ലഭിച്ചത് ഇന്ത്യന്‍ പ്രവാസിയായ ആര്‍ രശ്മിക്കാണ്. ഓണ്‍ലൈനായാണ് രശ്മി ടിക്കറ്റ് വാങ്ങിയത്.

ദുബായില്‍ സ്റ്റോര്‍ മാനേജരായി ജോലിചെയ്യുന്ന ഇന്ത്യന്‍ പ്രവാസി സീമസ് ലൂയിസ് (44) ആണ് അപ്രീലിയ ടുവോനോ വി4 ഫാക്ടറി മോട്ടോര്‍ബൈക്കിന് അര്‍ഹനായത്. ആറ് വര്‍ഷമായി ഡിഡിഎഫിന്റെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ലൂയിസ് മൂന്ന് കുട്ടികളുടെ പിതാവാണ്.

ഹമദ് ടൗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ സ്വദേശി ഹമീദ് അബ്ദുല്ല യൂസഫ് (78) ബിഎംഡബ്ല്യു എക്സ് ഡ്രൈവ് കാര്‍ സ്വന്തമാക്കി. 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന യൂസഫ് അഞ്ച് കുട്ടികളുടെ പിതാവാണ്. സ്വിസ് പൗരനായ മൈക്കല്‍ കോണ്‍റാഡ് സ്റ്റെയിന്‍ഹോഫെല്‍ എന്ന 51 കാരന് മെഴ്സിഡസ് ബെന്‍സ് എസ്500 കാര്‍ നേടി. 15 വര്‍ഷമായി ഡിഡിഎഫ് നറുക്കെടുപ്പുകളില്‍ സ്ഥിരപങ്കാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top