Crime
വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകുന്നേരം 4 :15 മണിയോടുകൂടി രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടുകയും ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന പീരുമേട് നിന്നും പോലീസ് പിടികൂടുകയും ചെയ്യുകയായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ റോജി ജോർജ്, ജോബി ജേക്കബ്, മനോജ്, വിനോദ് കുമാർ, സി.പി.ഓ മാരായ അനിൽ, വിനീത് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.