Kerala
കോട്ടയം എന്നും യു.ഡി.എഫിൻ്റെ ഉറച്ച കോട്ട മോൻ സ് ജോസഫ് എം.എൽ.എ
പാലാ:-യു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിൻ്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം ജനാധിപത്യത്തിൻ്റെ ഉറച്ച കോട്ടയ യാണെന്നും മോൻസ് ജോസഫ് എം എൽ.എ. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന ദിവസം തന്നെ കുടക്കച്ചിറയിൽ ഔപചാരികമായി ഘടക കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മോൻസ് ജോസഫ് എം.എൽ.എ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
അപു ജോൺ ജോസഫ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റുമാരായ എൻ. സുരേഷ്, മോളി പീറ്റർ ഘടകകക്ഷി നേതാക്കളായ എം.പി കൃഷ്ണൻ നായർ, ചൈത്രം ശ്രീകുമാർ, വി. ജി വിജയകുമാർ, തോമസ് ഉഴുന്നാലിൽ , അഡ്വ. ജയ്സൺ ജോസഫ്, സാബു ഒഴുങ്ങാലിൽ, ജോയി . സി . കാപ്പൻ , ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശേരി, മത്തച്ചൻ പുതിയിടത്തു ചാലിൽ , ജോസ് കുഴി കുളം,
മത്തച്ചൻ അരിപ്പറമ്പിൽ, ജോഷി വട്ടക്കുന്നേൽ, ബാബു മുകാല, സജി ഓലിക്കര, ഷീല ബാബു , നോയൽ ലൂക്ക്, ജോർജ് വെണ്ണായിപ്പള്ളിൽ, ജോസഫ് വരിക്ക മാക്കൽ, ബോബി മൂന്നുമാക്കൽ, ബെന്നി നാടുകാണി, മാത്യു മൂലക്കാട്ട്, ബെന്നി കൊട്ടാരത്തിൽ, ഷാജി ചാലിൽ , റെജി നാടുകാണി, വിൻസൻ്റ് വടക്കേ തെരവത്ത്, ജോണി സെബാസ്റ്റ്യൻ, എബി തേനാടി കുളം, ആൻസി മുണ്ടക്കൽ, ബെറ്റി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.