പാലാ : ജനറല്‍ ആശുപത്രിയില്‍ ഡോക്ടർമാർ ഒ.പിയില്‍ വളരെ വൈകിയാണ് എത്തുന്നതെന്നുള്ള പരാതിക്ക് പരിഹാരമുണ്ടായിട്ടുള്ളതാണെന്നും പ്രശ്‌നങ്ങളെല്ലാം തീർന്നശേഷവും വീണ്ടും ഡോക്ടർമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്നും കേരള ഗവ.മെഡിക്കല്‍ ഓഫസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) പാലാ ജനറല്‍ ആശുപത്രി യൂണിറ്റ് കണ്‍വീനർ ഡോ.പി.എം.ഷാനു പറഞ്ഞു.
രാവിലെ 8.15 നുള്ള ഒ.പി. ആരംഭസമയത്ത് ഡോക്ടർമാർ എത്തുന്നില്ലായെന്നുള്ള ആക്ഷേപം ഉണ്ടായിരുന്നു. പിന്നീട് ഡി.എം.ഒ ഉള്‍പ്പെടെയുള്ളവർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി. ഇപ്പോഴും ഡോക്ടർമാർ ഒ.പിയില്‍ വൈകിയാണ് എത്തുന്നതെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ഡോ. പി.എം. ഷാനു പറഞ്ഞു.ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും ചോർന്നു.
ഒ.പി.യില്‍ യഥാസമയം ഹാജരായിരിക്കണമെന്ന് കർശന നിർദ്ദേശം കൊടുത്തതിന്റെ പേരില്‍ രണ്ടോ മൂന്നോ ഡോക്ടർമാർ തനിക്കെതിരെ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇക്കാര്യം ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും മനസിലാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും ചേർന്നു.
അതെ സമയം ആത്മാർത്ഥതയുള്ള ഡോക്റ്റർമാരുടെ ആത്മാർത്ഥത ആരും കാണുന്നില്ലെന്നും വാട്ട്സാപ്പ് ഗ്രൂപ്പിൽ ആക്ഷേപം ഉയരുന്നുണ്ട് .ഡോക്ടർ ജോലിക്കിടെ കുഴഞ്ഞു വീണതും പാലാ ജനറൽ ആശുപത്രിയിൽ തന്നെ .ആശുപത്രി മാനേജിഗ് കമ്മിറ്റി ഗ്രൂപ്പിലെ വോയിസ് മെസേജ് ചോർന്നത് പല ഡോക്ടർമാരിലും പരിഭ്രാന്തി ഉയർന്നിട്ടുണ്ട്.