Education
എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും., പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക.
ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.