Politics
പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സിപിഐഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സിപിഐഎമ്മില്‍ ചേര്‍ന്നു. ബാബു ജോര്‍ജ്ജിനൊപ്പം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കായും സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി അംഗത്വം നല്‍കി.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഡിഡിസി ഓഫിസിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടെയായിരുന്നു രാജി. ആന്റോ ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബാബു ജോര്‍ജ്ജ് രാജി വെച്ചത്.
ആന്റോ ആന്റണിയും സംഘവും ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനിരത്തിയിട്ടുണ്ടെന്നും അതില്‍ ഒരാളാണ് താനെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞിരുന്നു. ആന്റോ ആന്റണി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും ബാബു ജോര്‍ജ്ജ് അന്ന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്തനംതിട്ട ഡി സി സി നേതൃത്വം ബാബു ജോർജിന്റെ പ്രസ്താവനയെ പരിഹസിക്കുകയാണുണ്ടായത്.ബാബു ജോർജ്ജ്;സജി ചാക്കോ എന്നെ രണ്ടുപേർ മാത്രമേ അക്കൂട്ടത്തിൽ ഉള്ളൂ.ഇവർ പോയത് കൊണ്ട് കോൺഗ്രസിന് ഗുണമേ വരൂ എന്നും ഡി സി സി ഭാരവാഹികൾ പറഞ്ഞു .