Kerala
ഡി.ജി.പി.യുടെ ഓൺലൈൻ അദാലത്ത് മാർച്ച് 27 ന്
കോട്ടയം: സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും.
മാർച്ച് മാസം 27 നാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. SPC Talks with Cops എന്ന പേരിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 26 ആണ്.
പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്.