പാലാ :ഇത്തവണ കോട്ടയത്ത് ചാഴിശല്യമുണ്ടാവുമോ എന്ന കോട്ടയം മീഡിയായുടെ ചോദ്യത്തിന് പെട്ടെന്ന് തന്നെ ബാബൂസ് ഉത്തരം പറഞ്ഞു.എന്ത് ചാഴിശല്യം…ചാഴികാടൻ ജയിക്കാതെ എവിടെ പോകാനാ ..ഭൂരിപക്ഷത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസമുള്ളൂ.കടുത്ത ഇടതുപക്ഷ വിശ്വാസിയായ ടി ജി ബാബുവിന് തെരെഞ്ഞെടുപ്പ് വന്നാൽ നില്ക്കാൻ സമയമില്ല .തിരക്കോടു തിരക്ക് തന്നെ.ചുവരുകളിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന സിപിഐ നേതാവായ ബാബൂസ് രാവിലെ തന്നെ തന്റെ തൊഴിലിനായി ഇറങ്ങി.
ഉച്ചവെയിനിനെ പേടിക്കേണ്ടല്ലോ അതാ രാവിലെയുള്ള പട പുറപ്പാട്.കഴിഞ്ഞ 40 വർഷമായി ബാബൂസ് വരകളുടെ ലോകത്തുണ്ട്.ആശാനൊന്നുമില്ല തന്നെ പഠിച്ചതാണ് ഈ തൊഴിൽ.ഇടയ്ക്കിടയ്ക്ക് എൻ ജി ഒ യൂണിയൻ കാരുടെ വർക്ക് കിട്ടും അതുകൊണ്ടൊക്കെയാ ജീവിച്ചു പോകുന്നത്.ഇപ്പോൾ ചുവരെഴുത്തിനുള്ള സാധന സാമഗ്രികൾക്കൊക്കെ തീ പിടിച്ച വിലയാണ്.കോട്ടയത്ത് മാത്രമേ ഇതൊക്കെ കിട്ടൂ.അവിടെ ചെന്ന് ഇന്നലെ വാങ്ങിച്ചു കൊണ്ട് വന്നതാ.
ചുവരെഴുത്ത് കാരെ കിട്ടാനില്ല .വർക്ക് ഏറെ വന്നിട്ടുണ്ട് എല്ലാം കൂടെ ഞാൻ എങ്ങനെ ചെയ്തു തീർക്കാനാ.എല്ലാവര്ക്കും മേല് അനങ്ങാൻ കഴിയിയേലാ ബാബൂസ് തൊഴിലാളി ദാരിദ്ര്യത്തെ കുറിച്ച് പറഞ്ഞു.ഈ പണിയൊക്കെ വല്ല ബംഗാളികളെ കൊണ്ട് ചെയ്യിക്കുവാൻ പറ്റുമോ .നമ്മൾ തന്നെ ചെയ്തേ പറ്റൂ.2005 ;2010 കാലത്തിലെ പാലാ കത്തീഡ്രൽ പള്ളി വാർഡിലെ മുൻസിപ്പൽ കൗൺസിലറായിരുന്നു ടി ജി ബാബു എന്ന ബാബൂസ്.ഇപ്പോൾ അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പറാണ് ഇപ്പോൾ ബാബൂസ്.
ബാബൂസ് വരകളുടെ ലോകത്ത് മുന്നേറുകയാണ്.എളിമയുടെ ലോകത്തും ബാബൂസ് മുന്നേറുകയാണ് .എളിമയാണല്ലോ ഒരു പൊതു പ്രവര്ത്തകന് വേണ്ട ഗുണം .ബാങ്ക് ബോർഡ് മെമ്പര്മാരൊക്കെ വടിവൊത്ത ഡ്രസ്സിൽ നടക്കുമ്പോൾ ബാബൂസ് വരകളുടെ ലോകത്ത് ഒരു തൊപ്പിയും ധരിച്ച് നടക്കുകയാണ്.തോമസ് വി ടി യും ;ബാബു കെ ജോര്ജും;സണ്ണി ഡേവിഡും;പി കെ ഷാജകുമാറും;പ്രമോദും ഒക്കെ ഒരുമിച്ചുള്ള സിപിഐ യുടെ കൂട്ടായ്മയിൽ ബാബൂസും ഉണ്ട് അവരോടൊപ്പം .