Kerala
കേരളാ കോൺഗ്രസ് എം പ്രതിനിധികൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു
കേരളാ കോൺഗ്രസ് എം പ്രതിനിധികൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു
23 അംഗ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങളുണ്ടെങ്കിലും 3 അംഗങ്ങളുള്ള എൽഡിഎഫിലെ കേരളാ കോൺഗ്രസ് (എം) തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചതോടെയാണ് ക്വാറം തികയാഞ്ഞതിനെ തുടർന്ന് തെരഞ്ഞടുപ്പ് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി വെച്ചത്. മുൻ വൈസ് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസിന്റെ റോസമ്മ തോമസ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞടുപ്പ് നടക്കുന്നത്. കേരളാ കോൺഗ്രസിന് ഇതോടൊപ്പം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വേണമെന്ന് കത്ത് മൂലം ആവിശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സിപിഎം അംഗീകരിക്കാത്തതിനെ തുടർന്നാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ എന്നിവർ തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചത്.
വൈസ് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞ തങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെങ്കിലും കിട്ടാതെ ഒരു വിട്ടുവീഴ്ച്ചക്കും ഇല്ലന്ന നിലപാടിലാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ.കേരളാ കോൺഗ്രസിന്റെ 3 അംഗങ്ങളെ കൂടാതെ കോൺഗ്രസിന്റെ ഏഴംഗങ്ങളും ബിജെപിയുടെ 2 അംഗങ്ങളും ഇതോടൊപ്പം തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചതോടെയാണ് ക്വാറം തികയാഞ്ഞത്. അതേസമയം തന്നെ സി പി എമ്മിന് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടാം വാർഡംഗം സുമി ഇസ്മായിലിനെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.