കോട്ടയം :തലപ്പലം:-തലപ്പലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുടിവെള്ളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മെമ്പർ സതീഷ് തലപ്പലം പഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ജലനിധി പദ്ധതിയുടെ കീഴിൽ ഇടകിളമറ്റം ശുദ്ധജല വിതരണ പദ്ധതി എന്ന പേരിൽ 2014 ൽ ആരംഭിച്ച പദ്ധതി 2020 വരെ ഉപയോഗശൂന്യമായ വെള്ളമാണ് നൽകിയിരുന്നത്.
എന്നാൽ താൻ മെമ്പർ ആയതിനുശേഷം 2021 ൽ 15 ലക്ഷം രൂപ അനുവദിപ്പിച്ച് അയൺ റിമൂവൽ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിക്കുകയും, 2022 ൽ 5 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിപ്പിച്ച് നൽകിയതാണ്,
എന്നിട്ടും കുടിവെള്ളക്ഷാമം ഇത്ര രൂക്ഷമായ ഈ സാഹചര്യത്തിൽ വെള്ളം നിഷേധിക്കുന്നത് വാർഡിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് ചിലർ നടത്തുന്ന നെറികെട്ട രാഷ്ട്രീയ കളിയാണെന്ന്, ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ മെമ്പർ സതീഷ് തലപ്പലം പറഞ്ഞു.ഈ ദിവസങ്ങളിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.