Kerala
ഈ ഡോക്ടർമാരെ ആരു ചട്ടം പഠിപ്പിക്കും., ജനറൽ ആശുപത്രിയിൽ വൈകി എത്തി ഡോക്ടർമാർ ‘ രോഗികൾ വലയുന്നു
പാലാ: ആയിരത്തിലധികം രോഗികൾ ദിവസേന എത്തുന്നതും സ്പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടി ഉള്ളതുമായ പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ എത്തുന്നത് വളരെ വൈകി മാത്രംരാവിലെ 8 മണിക്ക് ആരംഭിക്കേണ്ട ഒ.പി.വിഭാഗം തുടങ്ങുന്നത് മിക്ക ദിവസവും 9.30 നോടു കൂടി മാത്രവും’ രാവിലെ 7.30 മുതൽ രോഗികൾ ഇവിടെ എത്തി മണിക്കൂറുകൾ ക്യൂ നിൽകേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ചട്ടം അനുസരിച്ച് 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി. സമയം .പലരും ഒരു മണിക്കു മുമ്പേ സ്ഥലം കാലിയാക്കും. എന്നാൽ ഭൂരിഭാഗo ഡോക്ടർമാരും എത്തുന്നത് 9.3o നു ശേഷവും.ജോലി സമയം പാലിക്കുന്നതിലെ അലംഭാവത്തിൽ പരാതി ഉണ്ടായതിനെ തുടർന്ന് ഡി.എം.ഒ.വിഷയത്തിൽ ഇടപെട്ട് കർശന നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. ഗൈനക്കോളജി വിഭാഗത്തിൽ രാത്രി ഡ്യൂട്ടിക്കും വിമുഖത പ്രകടിപ്പിച്ച് ഡോക്ടർമാർ രംഗത്ത് വരുകയുണ്ടായി.
ജോലി സമയം കർശനമായി പാലിക്കുവാൻസമ്മർദ്ദം ചെലുത്തിയ സൂപ്രണ്ടിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു വിഭാഗം.ഇതിനിടെ ഉന്നത തലത്തിൽ സ്വാധീനം ചെലുത്തി ചിലർ സ്ഥലം മാറ്റം വാങ്ങി പോവുന്നതുO പതിവായിട്ടുണ്ട്. പകരം ക്രമീകരണം ഏർപ്പെടുത്താതെയും തുടർ ചികിത്സയ്ക്ക് ക്രമീകരണം നടത്താതെയുമാണ് സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുന്നത്.ഡോക്ടർമാർ വൈകി ഒ.പി പരിശോധനയ്ക്ക് വരുന്നതുമൂലം രോഗ നിർണയത്തിനായുള്ള പരിശോധനാ ഫലം ലഭ്യമാകുന്നത് വൈകുകയും രോഗി അടുത്ത ദിവസം വീണ്ടും വരേണ്ടതായി വരുകയും ചെയ്യുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
രോഗികളുടെ പരാതിയിൽ കർശന നടപടികൾ സ്വീകരിക്കുമെന്നു o സ്ഥലം മാറ്റം മൂലം ഉണ്ടായിരിക്കുന്ന ഒഴിവുകൾ എത്രയും വേഗം നികത്തുവാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പറഞ്ഞു.