പാലാ : പാലാ ടൗൺ ബസ് സ്റ്റാൻഡിൽ മെറ്റൽ ഇളകി കിടക്കുന്നതുമൂലം യാത്രക്കാർക്കും ബസ്സുകൾക്കും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. പല ദിവസങ്ങളിലും കുഴികളിലും മറ്റും വാഹനങ്ങൾ വീഴുന്നത് മൂലം കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അതിനാൽ ഉടൻ തന്നെ പാലാ ടൗൺ ബസ്റ്റാൻഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ ( കെ.ടി. യു. സി (M) ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ജില്ലാ സെക്രട്ടറി സാബു കാരയ്ക്കൽ എന്നിവർ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു. വി. തുരുത്തന് നിവേദനം നൽകി. ബസ്റ്റാൻഡ് ഉടൻതന്നെ സഞ്ചാരയോഗ്യമാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ ഉറപ്പുനൽകി.