Kottayam
മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ സമൂഹ വിരുദ്ധൻ ആക്രമിച്ചു
പാലാ :കടനാട് മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ സമൂഹ വിരുദ്ധൻ ആക്രമിച്ചു .കടനാട് പഞ്ചായത്തിലെ വല്യാത്ത് വാർഡിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം അയൽവീട്ടിലെ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥികളായ മെബിൻ ജോസ് (19) ദീപു ദിലീപ് (17) എന്നിവരെയാണ് ജിൻസ് എന്ന സമൂഹ വിരുദ്ധൻ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.
മാരാകായുധവുമായി എത്തിയ ഇയാൾ യാതൊരു പ്രകോപനവും കൂടാതെ ഇവരെ ആക്രമിക്കുകയായിരുന്നു ഭയന്നോടിയ കുട്ടികളെ ഇയാൾ അടിച്ചുവീഴ്ത്തി ക്രൂരമായി മർദിക്കുകയായിരുന്നു മർദ്ദനമേറ്റ് നിലത്ത് വീണ മെബിന്റെ തലക്ക് കല്ലുകൊണ്ട് ഇടിക്കുകയും കാലുകൊണ്ട് നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ദീപുവിൻ്റെ നേരേ കത്തിയുമായി കുത്താൻ ഓടിച്ചെങ്കിലും ആളുകൾ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു ഓടിക്കൂടിയ നാട്ടുകാരുടെ നേരേ ഇയാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു മർദ്ദനമേറ്റ് നിലത്ത് വീണു കിടന്ന മെബിനെ രക്ഷിക്കാനെത്തിയ പിതാവിൻ്റെ മുന്നിലിട്ടും ഇയാൾ കുട്ടിയെ മർദ്ദിച്ചുവെന്നാണ് നാട്ടുകാർ പോലീസിന് കൊടുത്ത വിവരം.
മെബിനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മേലുകാവ് പോലീസ് ജിൻസിനെ കസ്റ്റഡിയിൽ എടുത്ത് മേൽനടപടികൾ സ്വീകരിച്ചു.