പാലാ : ഗ്രീന്‍ ടൃൂറിസം സര്‍കൃൂട്ടിന്‍റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ടൗണിൽ നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്‍ററിനു റവനൃൂ വകുപ്പു എന്‍ഒസി നല്‍കിയിട്ടില്ലെന്ന് ടൂറിസം വകുപ്പ്. നവകേരള സദസ്സിനൊടുനുബന്ധിച്ച് പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കല്‍ നല്‍കിയ പരാതിയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരം. റവന്യൂ വകുപ്പ് എൻഒസി നൽകിയാൽ ഉടൻ വിനോദ സഞ്ചാര വകുപ്പ് അമിനിറ്റി സെൻ്റർ തുറക്കുമെന്നും കത്തിലുണ്ട്.
അമിനിറ്റി സെന്‍ററിലേക്കുള്ള കവാടം നിര്‍മിക്കാന്‍ പൊളിച്ച വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ മേല്‍ക്കൂര പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭയില്‍ വാലൃൂവേഷനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. 5 കോടിയിലേറെ രൂപ മുടക്കി നിർമിച്ച ടൂറിസം അമിനിറ്റി സെൻ്റർ 2020 ഒക്ടോബർ 22നു
മുഖൃമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 3 വര്‍ഷം കഴിഞ്ഞിട്ടും അമിനിറ്റി സെന്‍ററും ളാലം തോടിനു കുറുകെ നിർമിച്ച ഇരുമ്പു പാലവും തൂറക്കാതെയും കവാടത്തിനായി പൊളിച്ച വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ മേല്‍ക്കൂര പുതുക്കിപ്പണിയാതെയും കിടക്കുകയാണ്. അമിനിറ്റി സെന്‍റർ കാടുകയറിയും ഇരുമ്പ് പാലം തുരുമ്പെടുത്തും നശിക്കുകയാണ്.
നാടിന്‍റെ വികസനത്തിനായി ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം പാഴാക്കുന്ന നടപടി ജനദ്രോഹകരമാണെന്നു പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കല്‍ പറഞ്ഞു.മുഖൃമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിനു വർഷങ്ങൾ കഴിഞ്ഞിട്ടും എൻഒസി പോലും ലഭ്യമാക്കാത്തതും എൻഒസി ഇല്ലാതെ കെട്ടിടം പണിതതും ഉദ്യോഗസ്ഥരുടെ ഉദാസീനതയും പിടിപ്പുകേടുമാണ്. ജില്ല കളക്ടര്‍ 2022 ഒക്ടോബർ 25 നു സിവില്‍ സ്റ്റേഷനില്‍ നടത്തിയ അദാലത്തില്‍ ഇതൂ സംബന്ധിച്ചു പൗരാവകാശ സമിതി പരാതി നല്‍കിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
പൊതുമുതല്‍ നശീകരണത്തിനു ബന്ധപ്പെട്ട ഉദ്ദൃോഗസ്ഥരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും നഷ്ടം ഈടാക്കുകയും ചെയ്യണമെന്ന് പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു.