Kerala

കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം

 

പാമ്പാടി .കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം 65000 രൂപയും 100 മില്ലി ഗ്രാമിൻ്റെ 5 താലിമാലയും കാണിക്കവഞ്ചിയിൽ നിന്നും 3500 രൂപയും മോഷ്‌ടാക്കാൾ കവർന്നു ക്ഷേത്രത്തിലെ സിസിടിവിയുടെ ഡിവിആറും മോഷ്‌ടാക്കൾ കവർന്നു. 12 – ഓളം സി സി ടി.വി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് റൂമിന്റെ വാതിലിലെ പൂട്ട് തകർത്താണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.

ഭരണ സമിതിയിടെ പരാതിയിൽ പാമ്പാടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പാമ്പാടി പൊലീസ് അറിയിച്ചു.ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരൽ അടയാളവിദഗ്ധരും സ്ഥലത്തെത്തിയിരുന്നു വ്യാഴാഴ്ച പൊങ്കാല നടക്കാനിരിക്കെയാണ് മോഷണം.

രണ്ടാഴ്ച മുൻപ് സമീപത്തെ സർപ്പക്കാവിലും മോഷണ ശ്രമം നടന്നിരുന്നു സമീപകാലത്ത് പാമ്പാടി മേഖലയിൽ നിരവധി മോഷണങ്ങളാണ് നടന്നത്. മെഡിക്കൽ സ്‌റ്റോറുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണ കേസുകളിൽ പ്രതിയെ പിടികൂടിയതിൻ്റെ പിന്നാലെയാണ് വീണ്ടും മോഷണം ആരംഭിച്ചിരിക്കുന്നത്. രാത്രികാലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top