Kerala

എൽ ഡി എഫിലെ തമ്മിലടി മൂലം കേന്ദ്ര പദ്ധതിയിൽ നടപ്പിലായ കടനാട് PHC യുടെ ഉദ്‌ഘാടനം നടക്കാത്തത് രോഗികളോടുള്ള വെല്ലുവിളി :സാംകുമാർ

Posted on

കോട്ടയം :കടനാട്‌ :LDF ലെ തമ്മിലടി മൂലം കേന്ദ്ര പദ്ധതി പ്രകാരം 1കോടി 54ലക്ഷo രൂപ മുടക്കി പണി പൂർത്തി ആയ കടനാട് PHC യുടെ ഉദ്‌ഘാടനം  നടക്കാതെ പോയത്അ ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് ബിജെപി കടനാട്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാംകുമാർ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ഫണ്ട് ആയിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത് തന്നെ വൈരുധ്യമാണ്.എന്നാൽ ദേശീയ പാർട്ടിയായ കേന്ദ്രം ഭരിക്കുന്ന ബിജെപി യെ ചടങ്ങിന് ക്ഷണിക്കാതെയുള്ള നീക്കം തന്നെ ജനങ്ങളിൽ  നിന്നും തൽപര കക്ഷികൾക്ക് എന്തോ മറച്ചു പിടിക്കാനുണ്ടെന്ന നാട്ടുകാരുടെ സംശയം ബലപ്പെടുകയാണ് .

അസൗകര്യം മൂലം വീർപ്പു മുട്ടുന്ന കടനാട് PHC, പണി പൂർത്തി ആയി കിടക്കുന്ന ബിൽഡിങ് രോഗികൾക്ക് എത്ര യും വേഗം തുറന്നു കൊടുക്കണം എന്ന് ബിജെപി കടനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സംകുമാർ കൊല്ലപ്പള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version