മിനി സ്‌ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഇഷ്ടമാണ്.
മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.തന്റെ വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹരിത. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്‍. ഞാന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു.
ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നുണ്ട്.