Kottayam

മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ തൊണ്ണൂറ്റിയൊൻപതാമത് വാർഷികവും ശതാബ്ദി പ്രവേശക സമ്മേളനവും യാത്രയയപ്പും നടത്തി

മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ തൊണ്ണൂറ്റിയൊൻപതാമത് വാർഷികവും ശതാബ്ദി പ്രവേശക സമ്മേളനവും യാത്രയയപ്പും നടത്തി. പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉത്ഘാടനം ചെയ്തു. എഫ്.സി.സി പ്രൊവിൻഷ്യാൾ അരുവിത്തുറ സിസ്റ്റർ ജെസ്സി മരിയ അദ്ധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ആർ മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് കാസൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓങ്കോളജി സർജനും പൂർവ്വവിദ്യാർത്ഥിയുമായ ഡോ. ജോജോ വി. ജോസഫ് ശതാബ്ദി പ്രവേശക സന്ദേശം നൽകി. ഏഴ് വർഷക്കാലം സ്കൂൾ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ച് അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ ലിൻസ് മേരിയ്ക്ക് യാത്രയയപ്പും സമ്മേളനത്തോടനുബന്ധിച്ച് നൽകി. ഈരാറ്റുപേട്ട എ. ഇ. ഒ. ഷംലാ ബീവി ഫോട്ടോ അനാച്ഛാദനം ചെയ്തു. ഗിന്നസ് അബീഷ് പി. ഡൊമിനിക് അതിഥിയായി പങ്കെടുത്തു.

പൊതുസമ്മേളനത്തിൻ്റെ ഭാഗമായി ഗിന്നസ് അബീഷ് ഷോ, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള, ഡി.ജെ. ഫ്ലോർ, ആകാശ വിസ്മയം എന്നീ പരിപാടികളും നടത്തി. വൈസ് പ്രസിഡൻ്റ് റെജി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി, പഞ്ചായത്തംഗങ്ങളായ മിനിമോൾ ബിജു, പി. ജി. ജനാർദ്ദനൻ, പി.റ്റി.എ. പ്രസിഡൻ്റ് ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ഓമന ഗോപാലൻ, എബി ഇമ്മാനുവൽ, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, അദ്ധ്യാപക പ്രതിനിധി രശ്മി സേവ്യർ, സ്കൂൾ ലീഡർ ജോബ് ജോസ്, സ്റ്റാഫ് സെക്രട്ടറി ഷൈനി ജോർജ് എന്നിവർ ആശംസ അർപ്പിച്ചു. സിസ്റ്റർ ലിൻസ് മേരി മറുപടി പ്രസംഗം നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top