Kerala

കെ എം മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തവും;നഗരസഭയിലെ എയർപോഡ് മോഷണവും ട്വന്റി 20 സമ്മേളനത്തിലെ പ്രതിപാദ്യ വിഷയം

കോട്ടയം :പാലാ :കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തം ട്വന്റി 20 യുടെ പാലാ പ്രതിനിധി സമ്മേളനത്തിൽ പ്രതിപാദ്യ വിഷയമായി.ട്വന്റി 20 യുടെ എറണാകുളം ജില്ലാ കോഡിനേറ്റർ സന്തോഷ് വർഗ്ഗീസാണ് കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തത്തെ കുറിച്ച് സമ്മേളനത്തിൽ പ്രതിപാദിച്ചത്.കാറൽ മാർക്സ് ന്റെ സിദ്ധാന്തം തൊഴിലാളിയാണ് ലോകത്തിന്റെ  അവകാശികൾ എന്ന് പറയുമ്പോൾ അത് തൊണ്ട തൊടാതെ വിഴുങ്ങിയവരുടെ പ്രത്യയ ശാസ്ത്രമെല്ലാം ഇപ്പോൾ ഇല്ലാതായി .എന്നാൽ കെ എം മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിൽ അതിനൊരു പൊളിച്ചെഴുത്താണ് കൊണ്ട് വന്നത്.കർഷകനും ;കർഷക തൊഴിലാളിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്ന് മാണിസാർ പറഞ്ഞപ്പോൾ ആദ്യമായി ഒരു ബദൽ രൂപപ്പെടുകയായിരുന്നു.

പാലാ നഗരസഭയിൽ നിന്നും വരുന്ന വാർത്തകൾ നിരാശാ ജനകമാണ്.എയർപോഡ് മോഷണം വരെ നടത്തുന്ന കൗൺസിലർമാർ പ്രബുദ്ധ പാലയ്ക്കു തന്നെ അപമാനമാണ് .ഇതിനൊക്കെ അറുതി വരുത്താൻ ട്വന്റി 20 യെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സന്തോഷ് വർഗീസ് പറഞ്ഞു.കേരളത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് ധൈര്യമുണ്ടോ മുല്ലപ്പെരിയാർ ഡാം പൊളിച്ച് പണിയുമെന്ന് പറയുവാൻ .എന്നാൽ ട്വന്റി 20 പിതൃക്കയിൽ മഹാ സമ്മേളനം വിളിച്ചു കൂട്ടിയാണ് ഞങ്ങൾ അധികാരത്തിലെത്തിയാൽ  മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയും എന്ന് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ജോർജ് ജോസഫ് പകലോമറ്റം, ഡോ. ആൽബർട്ട് എബ്രഹാം,പ്രൊഫ. റോയി ജോർജ് അരയത്തിനാൽ, മുൻ പോലീസ് സൂപ്രണ്ട് ആന്റണി തോമസ്, എന്നിവർ പ്രസംഗിച്ചു.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാലാ മുനിസിപ്പാലിറ്റിയിലെയും മറ്റ് 12 പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ട്വന്റി20 പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് പറഞ്ഞു.നൂറിന് മേൽ ജനങ്ങൾ പങ്കെടുത്തത് സംഘാടകർക്കും ആവേശമായി.ചർച്ചയിൽ ഒരാൾ പറഞ്ഞ അഭിപ്രായം പൊതുവെ എല്ലാവര്ക്കും സ്വീകാര്യമായി.ഒരു പണിയും ചെയ്യാത്തവനെ ട്വന്റി 20 യിൽ മെമ്പർഷിപ്പ് നല്കരുതെന്നുള്ള അഭിപ്രായം കൈയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top