കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്.താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു.
ലൂണയ്ക്ക് പിന്നാലെ പെപ്രയും പരിക്കേറ്റ് പുറത്തായത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും ലൂണ തിരിച്ചെത്തുന്നതോടെ ഇത് ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്നും ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേർത്തു.