Kerala

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ ളാലം പരുമലക്കുന്ന് കോളനിയിലെ യുവാവിനെ കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റിൽ

Posted on

കോട്ടയം :പാലാ :നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ ളാലം പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജി ജോർജ്ജ് (42) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പാലാ സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ.മാരായ അരുൺകുമാർ കെ, രഞ്ജിത്ത്.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version