ചങ്ങനാശ്ശേരി: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് മുക്കാലി ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ സന്ദീപ് ശേഖർ (27) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി പഴയ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന തോട്ടക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും,തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ ബി.വിനോദ് കുമാർ, എസ്.ഐ ജയകൃഷ്ണൻ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, ബിബിൻ ജോസ്, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ പള്ളിക്കത്തോട്, ഗാന്ധിനഗർ, പാലാ, തിരുവല്ല, തിരുവനന്തപുരം പേട്ട, എറണാകുളം ഹിൽപാലസ് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളില്‍ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.