കോട്ടയം;ഡൽഹിയിൽ വച്ചുനടന്ന വോക്കോ ഓപ്പൺ ഇന്റർനാഷണൽ കിക്‌ബോക്സിങ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളിയും കോട്ടയം സ്വദേശിനിയുമായ അധ്യാപികയ്ക്ക് അഭിമാന നേട്ടം.കിക്ബോക്സിങ് തേർഡ് വോക്കോ ഇന്റർനാഷണൽ ചമ്പ്യൻഷിപ്പിലാണ് മലയാളികൾക്ക് അഭിമാനകരമായ നേട്ടം കോട്ടയം സ്വദേശിനി കൈവരിച്ചത്.
മുണ്ടക്കയം 31-ആം മയിൽ വെട്ടുകാട്ടിൽ തേജസ്വിന്റെ ഭാര്യയും കുട്ടിക്കാനം മരിയൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സോണിയ സ്കറിയയാണ് ഫൈനലിൽ ഉസ്ബകിസ്ഥാൻ സ്വദേശിനിയെ ഇടിച്ചിട്ട് രാജ്യത്തിനായി സ്വർണ്ണ നേട്ടം കൈവരിച്ചത്.
ഇതിനോടകം കിക്‌ബോക്സിങ്ങിൽ നിരവധി നേട്ടം കരസ്ഥമാക്കിയ സോണിയ നാടിനും കോളേജിനും ഏറെ അഭിമാനമാണ്. പ്രതിസന്ധികളിലും ടൂർണമെന്റുകളുടെ സമ്മർദങ്ങളിലും സോണിയയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയും പ്രോത്സാഹനം നൽകിയും ഭർത്താവ് തേജസും,മക്കളായ ജോൺ പോളും,ജവാനും തെരേസും കൂടെയുണ്ട്.