പാലാ:ആദ്യം വിമർശകർ പറഞ്ഞു ഇത് കിഴക്കമ്പലത്ത് മാത്രമുള്ള പാർട്ടി ആണെന്ന്;അടുത്ത തെരെഞ്ഞടുപ്പിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകൾ പിടിച്ചെടുത്തപ്പോൾ വിമർശകർ പറഞ്ഞു ഇത് എറണാകുളത്ത് മാത്രമുള്ള പാർട്ടി ആണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്തോറും വളർന്നു കൊണ്ടിരിക്കുന്ന പാർട്ടിയാണിത്.ട്വന്റി ട്വന്റി തീപ്പൊരിയല്ല തീപ്പന്തമാണ് കേരളമാകെ ഏറ്റുവാങ്ങുന്ന തീപ്പന്തമായത് മാറി കഴിഞ്ഞെന്നു ട്വന്റി ട്വന്റി എറണാകുളം ജില്ലാ കോഡിനേറ്റർ സന്തോഷ് വർഗീസ് അഭിപ്രായപ്പെട്ടു.ട്വന്റി ട്വന്റി പാലാ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം എംപ്ലോയിസ് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സന്തോഷ് വർഗീസ്.
കിഴക്കമ്പലത്തെ വികസനം കണ്ടാണ് മറ്റ് പഞ്ചായത്തുകളായ കുന്നത്തുനാട്;മഴുവന്നൂർ;ഐക്കരനാട്;തുടങ്ങിയ പഞ്ചായത്തുകൾ റെന്റി ട്വന്റി കോടി ഉയർത്തി പിടിച്ചത്.വെങ്ങോല പഞ്ചായത്തിൽ എട്ട് പഞ്ചായത്ത് അംഗങ്ങളോടെ മുഖ്യ പ്രതിപക്ഷമാവാനും ട്വന്റി ട്വന്റിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് നാളെകളിൽ കേരളമാകെ കത്തിപടരുന്ന തീപ്പന്തമായി മാറുമെന്നതിന് ഇവിടെ കൂടിയ ജനങ്ങൾ സാക്ഷിയാണ്.
ജനങ്ങളുടെ പ്രതീക്ഷകളാണ് ട്വന്റി ട്വന്റിയെ മുന്നോട്ടു നയിക്കുന്നത്.ആ പ്രതീക്ഷ ജനങ്ങളിൽ ഉണ്ടായതു കിഴക്കമ്പലം പഞ്ചായത്തിലെ വികസനം നേരിട്ട് കണ്ടിട്ടാണ്.ആ വികസനം ഞങ്ങളുടെ നാട്ടിലും വേണമെന്ന് ജനങ്ങളുടെ ആഗ്രഹമാണ് അവരെ ട്വന്റി ട്വന്റി വക്താക്കളാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.