തിമിര ശസ്ത്രക്രി നടത്തിയ ഏഴ് പേര്‍ക്ക് കാഴ്ച്ച നഷ്ടമായതായി പരാതി. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ആശുപത്രിയ്ക്ക് എതിരെയാണ് പരാതി. ഈ ആശുപത്രിയിൽ സര്‍ജറി നടത്തിയവര്‍ക്കാണ് കാഴ്ച്ച നഷ്ടമായത്. പരാതി ഉയർന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി പത്തിന് അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ തിമിരശസ്ത്രക്രിയക്കിടെ 17 വയോധികര്‍ക്ക് കാഴ്ച്ച നഷ്ടമായിരുന്നു. അതേസമയം അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു,