Kerala
സുഗമമായി സഞ്ചരിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തിനായി നിയമസഭയിൽ ശബ്ദമുയർത്തും;ആർ വി റോഡ് മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്തു
പാലാ :സുഗമമായി സഞ്ചരിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തിനായി ലഭ്യമായ എല്ലാ വേദികളിലും,നിയമസഭയിലും ശബ്ദമുയർത്തുമെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.പാലാ ആർ വി റോഡ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാലാ നിയോജക മണ്ഡലത്തിലെ വികസനം നഗരവൽക്കരണത്തിൽ നിന്നും ഗ്രാമ വൽക്കരിക്കുവാനും താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നു മാണി സി കാപ്പൻ പറഞ്ഞു.ഇല്ലിക്കൽ കല്ലും ഇലവീഴാ പൂഞ്ചിറയും ഇപ്പോൾ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളായതിൽ ജനപ്രതിനിധി എന്ന നിലയിൽ താൻ കൃതാർത്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
യോഗത്തിൽ കൗൺസിലർമാരായ സതി ശശികുമാർ.നീനാ ജോർജുകുട്ടി ചെറുവള്ളിൽ;,ജോസ് വേരനാനി, മൈക്കിൾ കാവ്കാട്ട് ,ജോഷി പുതുമന ,ജോർജ്കുട്ടി ചെറുവള്ളി,അഡ്വ : എ.എസ് തോമസ്, രക്ഷാ ധികാരി മാത്യൂ സെബാസ്ത്യൻ മേടക്കൽ ,പ്രിൻസ് ജെ പരുവനാനി ,കെ.എൻ ഗോപാലകൃഷ്ണൻ ,റെനി റോയി പുല്ലാട്ട് ,സുഭ സുന്ദർരാജ് ,സാബു എടേട്ട് ,ജിബിൻ മിഴി പ്ളാക്കൽ, മാത്യു പാലമറ്റം ,ബേബി മോൾ.വി സി ജെയിംസ് തയ്യിൽ ;ജോഷി ജോൺ കല്ലുകാലായിൽ ,ജോയി ഒഴാക്കൽ