Kerala
എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാർ വിഭാഗം
എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി.
അതേസമയം രാജി ആവശ്യം എ കെ ശശീന്ദ്രന്‍ തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിയായി വായിക്കാത്തവരാണ് തന്റെ രാജി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നാഗാലാന്‍ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബാധകമാവുക. തങ്ങള്‍ രാജിവെക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ എംഎല്‍എമാരും എംപിമാരും രാജിവെക്കണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമല്ല. നിയമപോരാട്ടത്തിന് ഒപ്പം പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ചരിത്രത്തില്‍ ജനപിന്തുണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയല്ലെന്നും എ കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി.