Kottayam

ഖാദി തുണികൾക്ക് 30 ശതമാനം വിലക്കിഴിവ്; റിബേറ്റ് മേള തുടങ്ങി

Posted on

 

കോട്ടയം: ഖാദിമേള തുണിത്തരങ്ങൾ 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സർവോദയ പക്ഷം റിബേറ്റ് മേളയ്ക്ക് തുടക്കം. ബേക്കർ ജങ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ഖാദി ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി കൂടുതൽ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2023 ഓണം മേള മെഗാ സമ്മാന പദ്ധതിയിൽ മൂന്നാം സമ്മാനമായ ഒരു പവൻ സ്വർണനാണയവും വിതരണം ചെയ്തു.

വിജയി ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി മൂലമുറിയിൽ സിജി ജോസഫിനു വേണ്ടി ഭർത്താവ് എം.എ. ജോസഫ് സ്വർണനാണയം ഏറ്റുവാങ്ങി.
പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ അധ്യക്ഷത വഹിച്ചു. മുൻ കെ.ബി.എ. ജനറൽ സെക്രട്ടറി കെ. മഹാദേവൻ, വില്ലേജ് ഇൻഡസ്ട്രിയൽ ഓഫീസർ ജെസി ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർ സിയാ പി. ജോസ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 14 വരെയാണ് റിബേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version