Crime
മഹാരാഷ്ട്രയെ നടുക്കി ശിവസേന നേതാവിന്റെ മകനെ ഫേസ് ബുക്ക് ലൈവിനിടെ വെടിവെച്ചു കൊലപ്പെടുത്തി അക്രമി സ്വയം ജീവനൊടുക്കി
മഹാരാഷ്ട്ര: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു.ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫെയ്‌സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി.
മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊരോന്‍ഹ എന്നയാളുടെ ഓഫീസിനുള്ളിലാണ് സംഭവം. ഇയാള്‍ തന്നെയാണ് അഭിഷേകിനുനേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.
അഭിഷേകിനെ മൗറിസ് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൊലപാതക കാരണം വ്യക്തമല്ല.