പാലാ: പാലാ മുനിസിപ്പാലിറ്റിയിൽ കുടിവെള്ളം, ശുചിത്വം, പാർപ്പിടം എന്നിവക്ക് മുൻഗണന നൽകുമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ പറഞ്ഞു. പാലാ മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ( കെ. ടി. യു. സി (എം ) നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് ( എം ) ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ. കെ.അലക്സ്, ബിജു പാലുപ്പടവിൽ, ടോമി തകടിയേൽ,
ഷിജോ ചന്ദ്രൻ കുന്നേൽ, ബെന്നി ഓംമ്പള്ളിൽ, ശ്രീകുമാർ പി. കെ, റെജി നെല്ലിക്കൽ, ഷാജു ചക്കാലയിൽ, ബെന്നി ഉപ്പൂട്ടിൽ, രാജൻ കിഴക്കേടത്ത്, ബിബിൽ പുളിയ്ക്കൽ, എം. എ. മുഹമ്മദ് നിസാർ, ലിസി സ്റ്റീഫൻ, കൊച്ചുറാണി സിബി, മനോജ്. ഇ.എൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് മെമ്പർഷിപ്പും നൽകി.