Kerala
ഉത്സവത്തിനായി ലോറിയിൽ കൊണ്ട് പോയ ആനയെ എതിരെ വന്ന ലോറി തട്ടി;ആനയുടെ ഒരു കൊമ്പ് തെറിച്ചു പോയി
ചാവക്കാട്: വാഹനാപകടത്തിൽപ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ലോറിയിൽ കൊമ്പുകൾ തട്ടുകയായിരുന്നു. ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്.
കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ കൊമ്പാണ് അടർന്നു പോയത്. ഇടത്തേ കൊമ്പ് പൂർണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയി.
ടാങ്കര്‍ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കര്‍ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെടാതെ ടാങ്കര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഉത്സവങ്ങളില്‍ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടൻ കുട്ടികൃഷ്ണന് ആരാധകര്‍ ഏറെയാണുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു കൊമ്പുകളുമായി തലയെടുപ്പോടെ കുളക്കാടൻ കുട്ടികൃഷ്ണന്‍ നില്‍ക്കുന്നതിന്‍റെ വീഡിയോകളും സജീവമാണ്.