Crime
അതിരാവിലെ തുറക്കുന്ന കുഞ്ഞാപ്പിയുടെ ബാർ;ഓട്ടോ റിക്ഷയിൽ കറങ്ങി നടന്ന് മദ്യ വിൽപ്പന;സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ രാവിലെ 8 മണിക്ക് ബാർ അടഞ്ഞു കിടന്ന സമയം മുതലെടുത്ത് അയർക്കുന്നം പോസ്റ്റ് ഓഫീസ് റോഡിൽ വെച്ച് ഓട്ടോറിക്ഷ യിൽ അനധികൃത മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അറുമനൂർ ദേശത്ത് കളത്തി കുന്നേൽ വീട്ടിൽ പത്രോസ് മകൻ കുഞ്ഞാപ്പി എന്ന് വിളിക്കുന്ന ബാബു പീറ്റർ ക്കെതിരെ കേസ് കണ്ടെടുത്തു .
8.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ,മദ്യം, മദ്യം സൂക്ഷിച്ചു വച്ച് വിൽപന നടതികൊണ്ടിരുന്ന . KL 05 Z 8025 ഓട്ടോറിക്ഷ മദ്യം വിറ്റ വകയിൽ ലഭിച്ച 6000/- രൂപ ഇവ തൊണ്ടി യായി പിടിച്ചെടുത്തു. അനധികൃത മദ്യവിൽപന നടത്തിയ കുറ്റത്തിന് നേരത്തേയും കേസിൽ പെട്ട് അറസ്റ്റിലായിട്ടുള്ള പ്രതി ബാബു പീറ്റർ ജാ മ്യത്തിൽ ഇറങ്ങിയ ശേഷം കഴിഞ്ഞ കുറെ കാലമായി ആറുമാനൂർ അയർക്കുന്നം ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു വീണ്ടും അനധികൃത മദ്യവിൽപന നടത്തിവരികയായിരുന്നു.
കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ്, ബാലചന്ദ്രൻ A P, ഡ്രൈവർ അനസ് മോൻ സി. കെ, എന്നിവർ പങ്കെടുത്തു.